രംഗരചനയിൽ അഭിനയക്കളരി 11 മുതൽ
1540090
Sunday, April 6, 2025 5:53 AM IST
സുൽത്താൻ ബത്തേരി: കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന രംഗരചനയിൽ 11,12 തീയതികളിൽ അഭിനയക്കളരി നടത്തുമെന്ന് മാനേജിംഗ് ഡയറക്ടർ വാമദേവൻ കലാലയ, ഡയക്ടർമാരായ വിനയകുമാർ അഴിപ്പുറത്ത്, വി.പി. സ്കറിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഭിനയരംഗത്ത് പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വർഷംതോറും നടത്തുന്നതാണ് കളരി. രാവിലെ ഒന്പത് മുതൽ വൈകുന്നേരം ആറ് വരെയാണ് കളരിയിൽ പരിശീലനം. 11ന് രാവിലെ ചലച്ചിത്ര സംവിധായകൻ വി.പി. സജിമോൻ ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് തേവര, ഒ.കെ. ജോണി എന്നിവർ പ്രസംഗിക്കും.
നാടക സംവിധായകൻ മനോജ് നാരായണൻ പരിശീലനത്തിനു നേതൃത്വം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9495338301, 9447316510 എന്നീ നന്പറുകളിലൊന്നിൽ ബന്ധപ്പെടണം. സംഗീതം, നൃത്തം, അഭിനയം എന്നിവയ്ക്കൊപ്പം വയലിൻ, ഗിറ്റാർ, തബല, മൃദംഗം, ഫ്ളൂട്ട് എന്നീ സംഗീത ഉപകരണങ്ങളിലും രംഗരചനയിൽ പരിശീലനം നൽകുന്നുണ്ട്.