വയനാട്ടിൽ വേനൽ മഴപെയ്തതോടെ കാർഷിക മേഖലയ്ക്ക് പുത്തനുണർവ്
1540885
Tuesday, April 8, 2025 6:24 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർന്ന് വരുന്ന വേനൽ മഴ ശക്തിയാർജിച്ചതോടെ കാർഷിക മേഖലയ്ക്ക് പുത്തനുണർവായി. കാർഷിക ജില്ലയായ വയനാട്ടിൽ കർഷകരെല്ലാം കൃഷിവിളയിറക്കുന്നതിന്റെ തിരക്കിലാണ്. കുംഭം, മീനം മാസത്തിൽ ചുട്ടുപൊള്ളുന്ന വെയിലിന്റെ കാഠിന്യത്താൽ ഭൂമി വെന്തുരുകി കിടക്കുകയാണ്.
ഇത്തവണ വെയിലിന്റെ കാഠിന്യം തീഷ്ണമായിരുന്നെങ്കിലും തുടർച്ചയായി മഴ ലഭിച്ചതോടെ ഭൂമി കൃഷിയ്ക്ക് പാകമായരിക്കുകയാണ്.
കിഴങ്ങ് വിളകളാണ് സാധാരണ ഈ കാലയളവിൽ കൃഷിയിറക്കുക. ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയ വിളകളാണ് ഇപ്പോൾ കൃഷിയിറക്കുന്നത്. വിഷു വിപണി മുന്നിൽ കണ്ട് പച്ചക്കറി കൃഷിയിറക്കിയവർക്കും ഇപ്പോഴത്തെ ഈ മഴ അനുഗ്രഹമായി മാറിയിരിക്കുകയാണ്.