ഇടതുസർക്കാർ ഗ്രാമസ്വരാജ് സ്വപ്നം തകർക്കുന്നു: പി.ടി. ഗോപാലക്കുറുപ്പ്
1540099
Sunday, April 6, 2025 5:57 AM IST
കോട്ടത്തറ: ഇടതുസർക്കാർ മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് സ്വപ്നം തകർക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നതെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ്. യുഡിഎഫ് രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകൾക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തത് എൽഡിഎഫ് സർക്കാരിന്റെ വികല നയത്തിന് ഉദാഹരണമാണെന്ന് ഗോപാലക്കുറുപ്പ് പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.സി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.കണ്‍വീനർ സുരേഷ് ബാബുവാളൽ, സി.സി. തങ്കച്ചൻ, പോൾസണ്‍ കൂവക്കൽ, പി.പി. റെനീഷ്, പി. ശോഭനകുമാരി,
വി.സി. അബൂബക്കർ, മാണി ഫ്രാൻസിസ്, കെ.കെ. മുഹമ്മദലി, ഹണി ജോസ്, സി.കെ. ഇബ്രായി, ബേബി പുന്നക്കൽ, ടി. ഇബ്രായി, പി.കെ. ജോണ്‍, ഇ.എഫ്. ബാബു, ജോസ് പീയൂസ്, വേണുഗോപാൽ, പി.ഇ. വിനോജ്, എം.കെ. അബൂബക്കർ, എം.ജി. ഉണ്ണി, പ്രജീഷ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കടവൻ ഹംസ ഉദ്ഘാടനം ചെയ്തു. ടി. സിദ്ദിഖ് എംഎൽഎ സമരപ്പന്തൽ സന്ദർശിച്ചു.