ജില്ലാപഞ്ചായത്ത് വണ്‍സ്കൂൾ വണ്‍ഗെയിം വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി
1540879
Tuesday, April 8, 2025 6:14 AM IST
വെള്ളമുണ്ട: ലഹരിക്കെതിരേ കായികയിനങ്ങളെ ചേർത്തുപിടിച്ച് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന വണ്‍ സ്കൂൾ വണ്‍ ഗെയിം പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ജിഎംഎച്ച് എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നും സ്കൂളുകൾക്ക് നൽകുന്ന കായിക ഉപകരണങ്ങൾ, സ്കൂൾ അധികൃതർ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ ജോയ് വി. സ്കറിയ അധ്യക്ഷത വഹിച്ചു. എച്ച്എം ടി.കെ. ഫാത്തിമത്ത് ഷംല, സി. സജേഷ്, ഷെഫീന മമ്മൂട്ടി, കെ. ജിബിൻ, കെ. ഷൈജ, ഇ. ഷിമിന, സി. രജിത, സി. സുബിൻരാജ്, നിതിൻ ബാബു, മനീഷ്, രാധ തുടങ്ങിയവർ പ്രസംഗിച്ചു.