ഉൗട്ടി ഗവ.മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്
1540103
Sunday, April 6, 2025 5:57 AM IST
ഉൗട്ടി:ഗവ.മെഡിക്കൽ കോളജിന് 164 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്നുരാവിലെ 10ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും. തുടർന്ന് ഗവ.കോളജ് മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി 102.17 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യും.
494.51 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 1,703 പദ്ധതികളുടെ ഉദ്ഘാടനം, 56 പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവ നിർവഹിക്കും.
മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. 1,500 പോലീസുകാരെ ജോലിക്കു നിയോഗിച്ചു. നഗരത്തിൽ ഗതാഗതത്തിനു നിയന്ത്രണം ബാധകമാക്കി.