നൈറ്റ് മാർച്ച് നടത്തി
1540089
Sunday, April 6, 2025 5:53 AM IST
മാനന്തവാടി: കോണ്ഗ്രസ് പ്രവർത്തകർ ഗാന്ധിപാർക്കിൽ നൈറ്റ് മാർച്ച് നടത്തി. ലഹരി ഉപഭോഗവും അക്രമണങ്ങളും തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിപാടി. എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു.
എൻ.കെ. വർഗീസ്, ജിൽസൻ തൂപ്പുംകര, കമ്മന മോഹനൻ, ഷിബു കെ. ജോർജ്, അസീസ് വാളാട്, കമ്മന മോഹനൻ, ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.