മാലിന്യമുക്തം നവകേരളം: ബത്തേരി നഗരസഭയ്ക്കു നാല് പുരസ്കാരം
1540098
Sunday, April 6, 2025 5:57 AM IST
സുൽത്താൻ ബത്തേരി: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളിൽ നാല് ജില്ലാതല അവാർഡുകൾ കരസ്ഥമാക്കി ബത്തേരി നഗരസഭ. ജില്ലയിലെ മികച്ച നഗരസഭ, മികച്ച ഹരിത ടൗണുകളുള്ള നഗരസഭ, ജില്ലയിലെ മികച്ച ടൗണ്‍, ഹരിതകർമസേന 100 ശതമാനം വാതിൽപടി ശേഖരണം എന്നിവയ്ക്കാണ് അവാർഡുകൾ.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരിൽനിന്നു നഗരസഭാ ചെയർമാൻ ടി.കെ. രമേശും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.