ക്വാറി അപകടം: 21 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
1540096
Sunday, April 6, 2025 5:57 AM IST
സുൽത്താൻ ബത്തേരി: മേപ്പാടി കടച്ചിക്കുന്നിൽ ടിപ്പറിനു മുകളിൽ പാറ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ ആശ്രിതർക്ക് ബജാജ് അലയൻസ് ഇൻഷ്വറൻസ് കന്പനി 21,14,100 രൂപ നഷ്ടപരിഹാരവും ഹർജി ഫയലാക്കിയ തീയതി മുതൽ എട്ടുശതമാനം പലിശയും കോടതിച്ചെലവും നൽകാൻ എംഎസിറ്റി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണൻ ഉത്തരവായി.
മാനന്തവാടി പിലാക്കാവ് സ്വദേശി സിൽവസ്റ്ററാണ് 2020 ഡിസംബർ 11നു അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ജോളിയും മക്കളായ രജ്ന സിൽവസ്റ്റർ, റെജിൻ സിൽവസ്റ്റർ എന്നിവരും നൽകിയ കേസിലാണ് കോടതി ഉത്തരവ്. ബത്തേരി ബാറിലെ അഡ്വ.ടി.ആർ. ബാലകൃഷ്ണൻ മുഖേനയാണ് കേസ് ഫയൽ ചെയ്തത്.