മഹാനഗര സങ്കീർത്തനം നടത്തി
1540512
Monday, April 7, 2025 5:50 AM IST
കൽപ്പറ്റ: സത്യസായി ബാബയുടെ നൂറാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി സത്യസായി സേവാ സംഘടന ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ മഹാനഗര സങ്കീർത്തനം നടത്തി. അയ്യപ്പക്ഷേത്ര പരിസരത്ത് ആരംഭിച്ച പരിപാടി സത്യസായി സേവാമന്ദിരത്തിൽ സമാപിച്ചു.
ഒ.ടി. ജിതേഷ്, ബാബു കട്ടയാട്, ബാബു വൈദ്യർ, പി.ബി. ഷാജി, കെ. ശ്രീയേഷ്കുമാർ, വി. വിഷ്ണു, സവിത തനൂജ്, സുസ്മിത സുധി തുടങ്ങിയവർ നേതൃത്വം നൽകി.