പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്: നാല് പരാതികൾ തീർപ്പായി
1540884
Tuesday, April 8, 2025 6:24 AM IST
കൽപ്പറ്റ: പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗിൽ നാല് പരാതികൾ തീർപ്പായി. തിങ്കളാഴ്ച നടന്ന സിറ്റിംഗിൽ 50 കേസുകൾ പരിഗണിച്ചു.
36 കേസുകൾ ജൂലൈ ഏഴിന് നടക്കുന്ന സിറ്റിംഗിലേക്ക് മാറ്റി. ഈ വർഷം പുതുതായി 10 പരാതികൾ ലഭിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ റിട്ട. ജഡ്ജ് സതീശ ചന്ദ്രബാബു, എഡിഎം കെ. ദേവകി, എസ്പി തപോഷ് ബസുമാതാരി, ഹുസൂർ ശിരസ്തദാർ കുമാരി ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ പരിഗണിച്ചത്.