മൂന്നാംഘട്ട ഡിജിറ്റൽ സർവേ തുടങ്ങി
1540505
Monday, April 7, 2025 5:46 AM IST
കൽപ്പറ്റ: ജില്ലയിൽ മൂന്നാംഘട്ട ഡിജിറ്റിൽ സർവേ തുടങ്ങി. മീനങ്ങാടി പഞ്ചായത്ത് ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ അധ്യക്ഷത വഹിച്ചു.
സബ് കളക്ടറും സർവേ നോഡൽ ഓഫീസറുമായ മിസാൽ സാഗർ ഭരത്, സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു, അസിസ്റ്റന്റ് ഡയറക്ടർ കെ. ബാലകൃഷ്ണൻ, റീസർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.