ദൈവപുര ഉദ്ഘാടനം ചെയ്തു
1540873
Tuesday, April 8, 2025 6:14 AM IST
പുൽപ്പള്ളി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പ്രാദേശിക ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പാക്കം ചെറിയമല താഴെ ഉന്നതിയിലെ ദൈവപുരയുടെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ജോളി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശ്രീദേവി മുല്ലക്കൽ, ഉൗര് മുപ്പൻ കുമാരൻ, ശ്യാമള രവി, കെ.ആർ. വിജയൻ എന്നിവർ പ്രസംഗിച്ചു.