ഗോകുലിന്റെ വീട് റെഡ് സ്റ്റാർ നേതാക്കൾ സന്ദർശിച്ചു
1540510
Monday, April 7, 2025 5:50 AM IST
കൽപ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട ഗോകുലിന്റെ അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി ഉന്നതിയിലെ വീട്ടിൽ സിപിഐ(എംഎൽ)റെഡ് സ്റ്റാർ നേതാക്കൾ സന്ദർശം നടത്തി.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, എം.കെ. ബിജു, കെ. പ്രേംനാഥ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.
ഗോകുലിന്റെ മരണത്തിൽ ജുഡീഷൽ അന്വേഷണം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് 16ന് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.