ഇ-പാസ്: പുനഃപരിശോധനയ്ക്കു ഹർജി
1540100
Sunday, April 6, 2025 5:57 AM IST
ഗൂഡല്ലൂർ: വിനോദസഞ്ചാരകേന്ദ്രമായ നീലഗിരിയിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ചെന്നൈ ഹൈക്കോടതിയിൽ ഹർജി നൽകി. കഴിഞ്ഞ മെയിലാണ് ഹൈക്കോടതി നീലഗിരിയിൽ ടൂറിസ്റ്റ് വാഹന പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇ-പാസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നീലഗിരിയിൽ വ്യാപാരികൾ 24 മണിക്കൂർ ഹർത്താൽ ആചരിച്ചിരുന്നു.
ടൂറിസ്റ്റ് വാഹന പ്രവേശനത്തിന് പരിധി നിശ്ചയിച്ചത് ജില്ലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ശനി, ഞായർ ദിവസങ്ങളിൽ 8,000 ഉം മറ്റു ദിവസങ്ങളിൽ 6,000 ഉം ടൂറിസ്റ്റ് വാഹനങ്ങൾക്കാണ് ജില്ലയിൽ പ്രവേശന അനുമതി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ഏപ്രിൽ ഒന്ന് മുതൽ ജൂണ്‍ ആറ് വരെ ഇ പാസ് ബാധകമാക്കിയത്.