ഐഎസ്ആർഒ യംഗ് സയന്റിസ്റ്റ്; യുവിക 2025ന് വൈഭവ് പി. പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു
1540886
Tuesday, April 8, 2025 6:24 AM IST
കൽപ്പറ്റ: വിദ്യാർഥികളിൽ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന യുവിക 2025 പദ്ധതിയിലേക്ക് വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ് പി. പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിൽ നിന്ന് 350 വിദ്യാർഥികൾക്കാണ് സെലക്ഷൻ ലഭിച്ചത്. കേരളത്തിൽ നിന്നുള്ള 12 വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു. പഠന രംഗത്തെ മികവും ശാസ്ത്ര സാങ്കേതിക മേഖലകളിലെ അറിവും അഭിരുചിയും അടിസ്ഥാനമാക്കിയാണ് പദ്ധതിയിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. മികച്ച വിജയം നേടിയ വിദ്യാർഥിയെ പിടിഎയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു.