ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം
1540094
Sunday, April 6, 2025 5:53 AM IST
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ദ്വിദിന ജില്ലാ സമ്മേളനം പുളിയാർമല ജിയുപി സ്കൂളിൽ ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.യു. മൈത്രി ശാസ്ത്രലോകവും തീവ്ര വലതുപക്ഷവും എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി. സുരേഷ്ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പരിഷത്ത് പ്രവർത്തകൻ വി.എസ്.കെ. തങ്ങളെ ആദരിച്ചു.
സ്വാഗതസംഘം ചെയർമാൻ സി.കെ. ശിവരാമൻ സ്വാഗതവും കണ്‍വീനർ സി. ജയരാജൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ റിപ്പോർട്ടും ട്രഷറർ പി.സി. ജോണ്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതിയംഗം എസ്. യമുന അവലോകന റിപ്പോർട്ടും പി. പ്രദോഷ് സംഘടനാരേഖയും അവതരിപ്പിച്ചു.