സൈക്ലിംഗ് താരങ്ങളെ ആദരിച്ചു
1540504
Monday, April 7, 2025 5:46 AM IST
സുൽത്താൻ ബത്തേരി: ദേശീയ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത സൈക്ലിംഗ് താരങ്ങളെ വിൽട്ടണ്‍ ഹോട്ടലിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
ദേശീയ മൗണ്ടൻ സൈക്ലിംഗിൽ 14 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ ടൈം ട്രയൽ, ഒളിന്പിക് മാസ് സ്റ്റാർട്ട് വിഭാഗങ്ങളിൽ വെള്ളി നേടിയ മൈസ ബക്കർ, ജൂണിയർ റിലേയിൽ വെങ്കലം നേടിയ സയ്യദ് മുഹമ്മദ് മാസിൻ, ദേശീയ ഗെയിംസിൽ പങ്കെടുത്ത അയ്ഫ മെഹറിൻ, ദേശീയ മൗണ്ടൻ സൈക്ലിംഗിൽ പങ്കെടുത്ത ഇ.എസ്. ആദിൽ മുഹമ്മദ്,
ഷംലിൻ ഷറഫ്, അയാൻ സലിം, ശ്രേയ, ദേശീയ റോഡ് സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത ഡിയോണ ജോബിഷ്, മുൻവർഷത്തെ ദേശീയ മൗണ്ടൻ മത്സരത്തിൽ വെങ്കലം നേടിയ മഹി സുധി, സംസ്ഥാന റോഡ് മത്സത്തിൽ പങ്കെടുത്ത ഇ.എസ്. അദിനാൻ മുഹമ്മദ്, അമൽ, സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുത്ത ഡെൽവിൻ ജോബിഷ്, മീനു സുധി, മീര സുധി എന്നിവരെയാണ് ആദരിച്ചത്.
മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സത്താർ വിൽട്ടണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും കേരള ടീം മാനേജരുമായ സുബൈർ ഇളകുളം താരങ്ങളെ പരിചയപ്പെടുത്തി.
ഒളിന്പ്യൻ ഗോപി, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസിർ മച്ചാൻ എന്നിവർ മുഖ്യാതിഥികളായി. ഷമീർ ഐഡിയൽ, എൻ.സി. സാജിദ്, അർജുൻ തോമസ്, സി.പി. സുധീഷ്, മുഹമ്മദ് നവാസ് എന്നിവർ പ്രസംഗിച്ചു. ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ സ്വാഗതം പറഞ്ഞു.