ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി
1540097
Sunday, April 6, 2025 5:57 AM IST
കൽപ്പറ്റ: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മേപ്പാടി കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് മഹോത്സവം തുടങ്ങി.
12നാണ് സമാപനം. ഉത്സവത്തിന്റെ ഭാഗമായ മണിക്കുന്നുമല കയറ്റം 11ന് നടക്കും. ക്ഷേത്രത്തിൽനിന്നു അഞ്ച് കിലോമീറ്റർ അകലെയാണ് മണിക്കുന്നുമല. ഗോവിന്ദൻപാറയിലൂടെയുള്ള മലകയറ്റം രാവിലെ ആറിന് ആംരഭിക്കും.
മലയിറങ്ങുന്ന ഭക്തർ ക്ഷേത്രത്തിലെത്തി പാനകവെള്ളം കുടിച്ചും ഉച്ചക്കഞ്ഞിയും പുഴുക്കും കഴിച്ചാണ് വീടുകളിലേക്ക് മടങ്ങുക.
ക്ഷേത്ര സമിതി പ്രസിഡന്റ് ഗോകുൽദാസ് കോട്ടയിൽ, എക്സിക്യുട്ടീവ് ഓഫീസർ കെ. ജിതേഷ്, സെക്രട്ടറി ജി. പ്രവീണ്‍, കെ.എൻ. മോഹനൻ, എ. രാജൻ, കെ.സി. ജനാർദനൻ തുടങ്ങിയവരാണ് ആഘോഷത്തിനു നേതൃത്വം നൽകുന്നത്.