ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം
1540101
Sunday, April 6, 2025 5:57 AM IST
കൽപ്പറ്റ: ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. തന്ത്രി പാതിരിശേരി ശ്രീകുമാരൻ നന്പൂതിരിപ്പാട് കൊടിയേറ്റി. ഇന്നലെ ഉച്ചയ്ക്ക് പ്രസാദ ഉൗട്ടും രാത്രി കലാപരിപാടികളും നടന്നു. ഇന്നു പകൽ ഗോത്ര സങ്കേതങ്ങളിൽനിന്നുള്ള കാഴ്ച്ചവരവുകൾ ക്ഷേത്രത്തിലെത്തും.
വൈകുന്നേരം 6.30ന് ക്ഷേത്രാങ്കണത്തിൽ മെഗാ തിരുവാതിരകളി ഉണ്ടാകും. നാളെ കരകം ഒഴുക്കൽ, വനപൂജ എന്നീ ചടങ്ങുകളോടെയാണ് ഉത്സവ സമാപനം.