500 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
1540509
Monday, April 7, 2025 5:50 AM IST
കാട്ടിക്കുളം: അര കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ എക്സൈസ് പിടിയിലായി. കണ്ണൂർ എലയവൂർ സൈനബ മൻസിൽ മുഹമ്മദ് അനസ്, ചക്കരക്കൽ കൊച്ചുമുക്ക് പുതിയപുരയിൽ പി.പി. മുഹമ്മദ് നൗഷാദ് എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾസലിം,
ഇ. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സി. സനൂപ്, വിപിൻ കുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ബാവലി എക്സൈസ് ചെക്പോസ്റ്റിൽ പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.