എംഡിഎംഎയുമായി പിടിയിൽ
1540502
Monday, April 7, 2025 5:46 AM IST
പനമരം: 4.71 ഗ്രാം എംഡിഎംഎയുമായി നാലു പേർ പോലീസ് പിടിയിലായി. പനമരം പറങ്ങോടത്ത് മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരിയിൽ ഹരിദാസൻ(50), കണിയാന്പറ്റ അരുണാലയം അരുൺ(48) ഒറ്റപ്പാലം വാണിയംകുളം മൂച്ചിക്കൽ മുഹമ്മദ് സാദിഖ് (28)എന്നിവരെയാണ് അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഹരിദാസന്റെ വീട്ടിൽ ഇൻസ്പെക്ടർ പി.ജി. രാംജിത്ത്, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഇ. അനീഷ്, ജിൻസ്, വിനോദ്, പി.വി. അനീഷ്,
സിവിൽ പോലീസ് ഓഫീസർമാരായ അജേഷ്, വിനായകൻ, ഇബ്രായിക്കുട്ടി, നിഖിൽ, ഷിഹാബ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.