തരിയോട് ജിഎൽപി സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു
1540507
Monday, April 7, 2025 5:46 AM IST
കാവുംമന്ദം: തരിയോട് ജിഎൽപി സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു. ശതദീപ്തം എന്ന പേരിൽ നടത്തിയ സമാപന പരിപാടികൾ നാടിന്റെ ഉത്സവമായി. ശതദീപ്തത്തിനു തുടക്കംകുറിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പൊതുപരിപാടിൽ 75 വയസിന് മുകളിൽ പ്രായമുള്ള പൂർവവിദ്യാർഥികളെ ആദരിച്ചു. പൂർവവിദ്യാർഥികളുടെ കലാപരിപാടികൾ, ഗാനമേള നടന്നു.
സമാപന സമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ അനഘ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ വി.ജി. ഷിബു,
രാധ പുലിക്കോട്, കെ.വി. ഉണ്ണിക്കൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ വിൽസണ് തോമസ്, ബിപിസി എം.പി. കൊച്ചുത്രേസ്യ, കെ.വി. ചന്ദ്രശേഖരൻ, അഷ്റഫ് പാറക്കണ്ടി, അബ്ദുൾ കരീം, കെ.പി. ആന്റണി, ബി. സലിം, രാധിക ശ്രീരാഗ്, അനൻ പോൾ ആന്റണി, എൻ.കെ. ഷമീന എന്നിവർ പ്രസംഗിച്ചു.
സർവീസിൽനിന്നു വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് സി.പി. ശശികുമാറിനു ചടങ്ങിൽ യാത്രയയപ്പ് നൽകി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു. പ്രധാനാധ്യാപിക ബിന്ദു തോമസ് സ്വാഗതവും അധ്യാപക പ്രതിനിധി എം.പി.കെ. ഗിരീഷ്കുമാർ നന്ദിയും പറഞ്ഞു.
കലാപരിപാടികളും ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങൾ പ്രമേയമാക്കി സൂര്യ സജി സംവിധാനം ചെയ്ത ’അക്ഷരമുറ്റം’ എന്ന ആൽബത്തിന്റെ പ്രദർശനവും നടന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ 1925ൽ ആരംഭിച്ചതാണ് വിദ്യാലയം. ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം. പാഠ്യ, പാഠ്യേതര രംഗങ്ങളിലും മത്സരപ്പരീക്ഷകളിലും ഉയർന്ന നിലവാരമാണ് സ്കൂൾ പുലർത്തുന്നത്.