നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതി ജില്ലാതല ഉദ്ഘാടനം
1540872
Tuesday, April 8, 2025 6:14 AM IST
കൽപ്പറ്റ: കേന്ദ്ര, കേരള സർക്കാറുകളും സാമൂഹ്യനീതി വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും.
പത്തിന് രാവിലെ 10.30ന് സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. രാവിലെ 10 ന് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനി മുതൽ ശ്രേയസ് ഓഡിറ്റോറിയം വരെ നടക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്യും.
സുൽത്താൽ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേശ്, വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ്, ഡിവിഷൻ കൗണ്‍സിലർ രാധ രവീന്ദ്രൻ, സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ അനീഷ് മാത്യു തുടങ്ങിയവർ പങ്കെടുക്കും.