മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു
1540091
Sunday, April 6, 2025 5:53 AM IST
സുൽത്താൻ ബത്തേരി: മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രഖ്യാപനം നടത്തി. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വമുള്ളതാക്കുന്നതിന് ജനം കൈകോർക്കണമെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സുരേഷ് ബാബു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി ജില്ലാ കോഓർഡിനേറ്റർ നിർമൽ തോമസ്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. ഹർഷൻ എന്നിവർ പ്രസംഗിച്ചു.