ഭാരതീയ കിസാൻ സംഘ് കാർഷിക നവോത്ഥാന യാത്ര ജില്ലയിൽ പര്യടനം നടത്തി
1540880
Tuesday, April 8, 2025 6:14 AM IST
കൽപ്പറ്റ: ഈ മാസം രണ്ടിന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച കാർഷിക നവോത്ഥാന യാത്ര ജില്ലയിൽ പര്യടനം നടത്തി.
കർഷകപെൻഷൻ 25,000 രൂപയാക്കുക, കർഷകരുടെ മക്കൾക്ക് വിദ്യഭ്യാസ സംവരണം ഏർപ്പെടുത്തുക, കിസാൻ സമ്മാൻ നിധി 12,000 രൂപയാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കർഷകർക്ക് പലിശ രഹിത വായ്പ നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നവോത്ഥാന യാത്ര പര്യടനം നടത്തുന്നത്. സംസ്ഥാന അധ്യക്ഷൻ ഡോ. അനിൽ വൈദ്യമംഗലം നയിക്കുന്ന യാത്രയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രതീഷ് ഗോപാൽ, സംസ്ഥാന ജില്ലാ സാരഥികൾ യാത്രയിൽ പങ്കുചേർന്നു.
തലപ്പുഴയിൽ എത്തിച്ചേർന്ന യാത്ര മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, വിളന്പുകണ്ടം, പനമരം, കോട്ടത്തറ, കൽപ്പറ്റ, മീനങ്ങാടി, കേണിച്ചിറ എന്നിവിടങ്ങളിൽ സ്വീകരങ്ങൾ ഏറ്റുവാങ്ങി.