കഞ്ചാവുമായി പിടിയിൽ
1540087
Sunday, April 6, 2025 5:53 AM IST
പുൽപ്പള്ളി: 115 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. താമരശേരി സ്വദേശി ഉനൈസിനെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ,
പ്രിവന്റീവ് ഓഫീസർ കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.ആർ. രാജേഷ്, അമൽ തോമസ്, കെ. നിഷാദ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എൻ.എം. അൻവർ സാദത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം മരക്കടവ് ഭാഗത്ത് പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെടുത്തത്.