തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
1540500
Monday, April 7, 2025 5:46 AM IST
മീനങ്ങാടി: എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി.
കൂലിക്കുടിശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനം 200 ആയി ഉയർത്തുക, പ്രതിദിന വേതനം 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സത്യഭാമ അധ്യക്ഷത വഹിച്ചു. പി.പി. ജയൻ, എം.ആർ. ശശിധരൻ, എം.പി. കുഞ്ഞിമോൾ, ശ്രീജ സുരേഷ്, ടി.വി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.