വയനാട് വാളാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടു പേർക്ക് പരിക്ക്
1516080
Thursday, February 20, 2025 10:11 PM IST
മാനന്തവാടി: വടക്കേ വയനാട്ടിലെ വാളാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികൻ കാട്ടിമൂല കാപ്പുമ്മൽ ജഗന്നാഥനാണ് (20) മരിച്ചത്.
പരിക്കേറ്റ സഹയാത്രികൻ ആലാറ്റിൽ വടക്കേ പറന്പിൽ അനൂപ് (22), കാർ യാത്രികൻ നിരപ്പേൽ സണ്ണി(56) എന്നിവരെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആരോപിച്ച് തലപ്പുഴയിൽ നാട്ടുകാർ പോലീസ് ജീപ്പ് തടഞ്ഞു.