പ്രചരണ വാഹനജാഥ നടത്തി
1515965
Thursday, February 20, 2025 4:53 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപത മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബത്തേരിയിലെ ഗ്രാമപ്രദേശങ്ങളിലൂടെ പ്രചാരണ വാഹനജാഥ നടത്തി. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് കത്തീഡ്രൽ അങ്കണത്തിൽ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
ബത്തേരി രൂപത എംസിഎ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം ജാഥ ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത ജനറൽ സെക്രട്ടറി എൻ.എം. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. വാകേരി, ചെതലയം,വള്ളുവാടി, മൂലങ്കാവ്, കല്ലൂർ, തോട്ടാമൂല, നന്പിക്കൊല്ലി, പഴൂർ, മുണ്ടക്കൊല്ലി, കുടുക്കി, നന്പ്യാർകുന്ന് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ചീരാലിൽ ജാഥ സമാപിച്ചു.
ചീരാൽ നടന്ന സമാപന സമ്മേളനം ബത്തേരി മേഖല വൈദിക ഉപദേഷ്ടാവ് ഫാ. ജേക്കബ് ഒറവക്കൽ ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖലാ പ്രസിഡന്റ് റിനൈസണ് പോൾ അധ്യക്ഷത വഹിച്ചു. എംസിഎ മുൻസഭാതല പ്രസിഡന്റ് വി.പി. തോമസ്, ജാഥ ക്യാപ്റ്റനും മേഖലാ വൈസ് പ്രസിഡന്റുമായ ജോർജ് പൂക്കെകുടി, വിവിധ കേന്ദ്രങ്ങളിൽ ഫാ. ബെന്നി പനച്ചിപ്പറന്പിൽ,
എബി ഏബ്രഹാം ചരിവുപുരയിടം, റോയ് വർഗീസ് കയ്യാലത്ത്, പോൾ പുലിക്കോട്ടിൽ, ബിജു തോട്ടാമൂല, എൻ.കെ. ഏലിയാസ്, റോബിൻസ് ആടുപാറ, ഏലിയാമ്മ ചെറിയാൻ, വത്സ ജോസ്, ബീന ചാക്കോ എന്നിവർ പ്രസംഗിച്ചു.