മാലിന്യക്കൂന്പാരം നീക്കി ‘കൽ ചിൽ’ പാർക്ക് നിർമിച്ചു
1516328
Friday, February 21, 2025 5:59 AM IST
കൽപ്പറ്റ: പഴയ ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള മാലിന്യ കൂന്പാരങ്ങളും മദ്യക്കുപ്പികളും നീക്കം ചെയ്ത് മാനോഹരമായ പാർക്ക് നിർമിച്ച് കൽപ്പറ്റ നഗരസഭ. നഗരത്തിന്റെ ഹൃദയഭാഗത്ത് വർഷങ്ങളായി മാലിന്യം തള്ളിയിരുന്ന സ്ഥലമാണ് ഇപ്പോൾ മനോഹരമായ പാർക്കാക്കി മാറ്റിയത്.
പാർക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർവഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. ക്ലീൻസിറ്റി മാനേജർ കെ. സത്യൻ മാലിന്യ വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ, കൽപ്പറ്റ നഗരസഭാ സെക്രട്ടറി എൻ.കെ. അലി അസ്ഹർ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കേയെംതൊടി, ആയിഷ പളളിയാലിൽ, രാജാറാണി സി.കെ. ശിവരാമൻ, വാർഡ് കൗണ്‍സിലർ പി. അബ്ദുള്ള, എൽഎസ്ജിഡി അഡീഷണൽ ഡയറക്ടർ ജോമോൻ ജോർജ്, ശുചിത്വ മിഷൻ അനൂപ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്കുമാർ എന്നിവർ പങ്കെടുത്തു.