ലഹരി മാഫിയകളെ അടിച്ചമർത്തണം: ടി. സിദ്ദിഖ് എംഎൽഎ
1515553
Wednesday, February 19, 2025 4:58 AM IST
കൽപ്പറ്റ: ലഹരി മാഫിയകളെ അടിച്ചമർത്തി കുടുംബങ്ങളിൽ സമാധാനം ഉറപ്പുവരുത്താൻ ഭരണാധികാരികൾ തയാറാകണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ. മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിന്റ് ജെബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് ടൗണിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാരിൽ വർധിക്കുന്ന ലഹരി ഉപഭോഗത്തിന് എതിരായ സന്ദേശപ്രചാരണവും ലക്ഷ്യമിട്ടു നടത്തുന്ന മഹിളാ സാഹസ് യാത്ര അഭിനന്ദനീയമാണെന്നും എംഎൽഎ പറഞ്ഞു. പി.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ടി.ജെ. ഐസക്, ജിനി തോമസ്, എം.ജി. ബിജു, കെ. അജിത, ആയിഷ പള്ളിയാൽ, വി.കെ. രമ്യ, പി. രാജാറാണി, എം. മൈമൂന, ഗിരീഷ് കൽപ്പറ്റ,
സി. ജയപ്രസാദ്, പി. വിനോദ്കുമാർ, എസ്. മണി, കെ.കെ. മുത്തലിബ്, കെ. സാജിത, ബിന്ദു ജോസ്, റസീന, ഹർഷൽ കോന്നാടൻ, കരിയാടൻ ആലി, മുഹമ്മദ് ഫെബിൻ എന്നിവർ പ്രസംഗിച്ചു.