ബദൽറോഡ് യാഥാർഥ്യമാക്കണമെന്ന്
1516333
Friday, February 21, 2025 5:59 AM IST
മാനന്തവാടി: ബദൽ പാതകളില്ലാതെ യാത്രാക്ലേശമനുഭവിക്കുന്ന വയനാടിനായി കൊട്ടിയൂർ അന്പായത്തോട് വയനാട് ബദൽറോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
1.3 കിലോമീറ്റർ വനഭൂമി വിട്ടു കിട്ടിയാൽ ഈപാതയ്ക്ക് ചുരമില്ലാതെ വയനാട്ടിൽ പ്രവേശിക്കാനാകും. കണ്ണൂർ ജില്ലയിലെ അന്പായത്തോടിൽനിന്നു തുടങ്ങി വനത്തിലൂടെ തലപ്പുഴ 44-ാം മൈലിലേക്കെത്തുന്ന റോഡാണിത്.
വയനാട്ടിൽനിന്നു മട്ടന്നൂരിലുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്തുന്നതിനും ചരക്കു ഗതാഗതത്തിനും ചുരമില്ലാത്ത ഈ റോഡ് ഏറെ സഹായകമാവും. ഈപാത യാഥാർത്ഥ്യമാക്കാൻ അധികൃതൽ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.