കൽപ്പറ്റ പ്രീമിയർ ലീഗ്: സംഘാടക സമിതി രൂപീകരിച്ചു
1516336
Friday, February 21, 2025 6:05 AM IST
കൽപ്പറ്റ: കൽപ്പറ്റ പ്രീമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു. സി. മൊയ്ദീൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.പി. ഷൈജൽ അധ്യക്ഷത വഹിച്ചു.
ഏപ്രിൽ മാസത്തിൽ കൽപ്പറ്റ എസ്കഐംജെ സ്കൂളിൽ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ മുനിസിപ്പാലിറ്റിയെ വിവിധ മേഖലകളാക്കിയാണ് ടീം തെരിഞ്ഞെടുക്കുക. കൽപ്പറ്റക്കരായ കളിക്കാർക്ക് ടീമുകളിൽ പ്രധാന്യം നൽകിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി ഭാരവാഹികൾളായി ചെയർമാൻ റൗഫ് ഒലിവ്സ്, ജനറൽ കണ്‍വീനർ പി.പി. ഷൈജൽ, കണ്‍വീനർ റംഷീദ് ചേന്പിൽ, ട്രഷറർ ജാസൽ മെട്ടമ്മൽ,
വൈസ് ചെയർമാൻമാർ: സന്തോഷ് കുമാർ, ഖാലിദ്, അഷ്റഫ് ഇൽത്, സിപി നൗഷാദ്, അഷ്റഫ്, മുണ്ടോളി ഫൈസൽ, ഷമീർ ഒടുവിൽ. ജോയിന്റ് കണ്‍വീനർമാർ: ഗ്ലാഡ്സൻ മുണ്ടേരി, ഷൗക്കത്ത് റാട്ടകൊല്ലി, ഷൈജൽ കൈപ്പ, ബാവ ചാലിൽ, സമദ് ഗുഡാലായി എന്നിവരെ തെരഞ്ഞാടുത്തു. സംഘാടക സമിതി യോഗത്തിൽ മുൻ ഫുട്ബോൾ താരങ്ങളായ രാജേഷ്, മുണ്ടോളി പോക്കു, സി.കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.