നിർബന്ധിത സ്ഥലമാറ്റം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു
1515551
Wednesday, February 19, 2025 4:58 AM IST
കൽപ്പറ്റ: റവന്യു വകുപ്പിലെ പൊതു സ്ഥലംമാറ്റ മാനദണ്ഡലം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപ്പെടെ ജീവനക്കാരുടെ നിർബന്ധിത സ്ഥലമാറ്റ ഉത്തരവിനെതിരേ എൻജിഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ഉദ്ഘാടനം ചെയ്തു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ ലിസ്റ്റുകൾക്ക് കാലാവധി നിശ്ചയിച്ചത് താഴ്ന്ന തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ പ്രമോഷൻ അട്ടിമറിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.വി. ജയൻ, എം.വി. സതിഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ടി. പരമേശ്വരൻ, ഷെറിൻ ക്രിസ്റ്റഫർ, പി.ജി. സവിത, ആർ. രമ്യ എന്നിവർ നേതൃത്വം നൽകി.