കടുവ സാന്നിധ്യം: തലപ്പുഴയിൽ വനസേന തെരച്ചിൽ തുടങ്ങി
1516289
Friday, February 21, 2025 5:12 AM IST
മാനന്തവാടി: കടുവ സാന്നിധ്യം സ്ഥിരീകരിച്ച തലപ്പുഴയിൽ വനസേന തെരച്ചിൽ തുടങ്ങി. വനസേനാംഗങ്ങൾ നാല് സംഘങ്ങളായി തിരിഞ്ഞ് തലപ്പുഴ 43-ാം മൈൽ, ജോണ്‍സണ്‍കുന്ന്, കന്പിപ്പാലം, കരിമാനി, പാരിസണ്‍ എസ്റ്റേറ്റിനോടു ചേർന്ന വനപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്.
നോർത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണ് തലപ്പുഴ. പ്രദേശത്ത് നിരീക്ഷണത്തിന് വനം വകുപ്പ് സ്ഥാപിച്ച് കാമറയിൽ കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. തലപ്പുഴയിലും സമീപപ്രദേശങ്ങളിലും ആഴ്ചകളായി കടുവ സാന്നിധ്യമുണ്ട്. ഇത് ജനവാസകേന്ദ്രങ്ങളിൽ ഭീതി പരത്തിയ സാഹചര്യത്തിലാണ് കടുവയ്ക്കായുള്ള തെരച്ചിൽ.