വന്യമൃഗശല്യത്തിന് പരിഹാരം കാണണം: ആർജെഡി
1515550
Wednesday, February 19, 2025 4:58 AM IST
കൽപ്പറ്റ: രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്ന് ആർജെഡി ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കുക, കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിന് സിവിൽ സപ്ലൈസ് കോർപറേഷനും സർക്കാരും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രസിഡന്റ് ഡി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, പി.കെ. അനിൽകുമാർ, യു.എ. ഖാദർ, കെ.എ. സ്കറിയ, കെ.എസ്. ബാബു, പി. ജോസ്, പന പി. അസീസ്, കെ.ബി. രാജുകൃഷ്ണ, കെ.കെ. വത്സല, കെ.എ. ചന്തു എന്നിവർ പ്രസംഗിച്ചു.