മധ്യവയസ്കൻ മരിച്ച നിലയിൽ
1516079
Thursday, February 20, 2025 10:11 PM IST
ഗൂഡല്ലൂർ: കുന്ദലാടിക്കടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കുന്ദലാടി ശിവൻ കോളനി സ്വദേശി വെള്ളയ്യന്റെ മകൻ രാജരത്നം എന്ന സച്ചിനെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെക്കി സ്വകാര്യ തോട്ടത്തിലെ പാറാവുകാരനായിരുന്നു. പാക്കണ ഗെയ്റ്റിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം ഇന്നലെ രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. നെല്ലാക്കോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.