കരണി ടൗണ്‍ ശുചീകരിച്ചു
1515557
Wednesday, February 19, 2025 5:02 AM IST
കരണി: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി കണിയാന്പറ്റ പഞ്ചായത്ത് ഹരിതകർമ സേന, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ ചുമട്ടുതൊഴിലാളികൾ, വായനശാലാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ടൗണ്‍ ശുചീകരിച്ചു.
ഉദ്ഘാടനവും ഹരിത ടൗണ്‍ പ്രഖ്യാപനവും പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സീനത്ത് തൻവീർ നിർവഹിച്ചു. പഞ്ചായത്ത് അംഗം നജീബ് കരണി അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി എ.പി. സിദ്ദിഖ്, ജെപിഎച്ച്എൻ മിനി, പ്രവീൺ, ടി.കെ. മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ ആന്റണി എന്നിവർ പ്രസംഗിച്ചു.