ആശാവർക്കർമാർ സമരം നടത്തി
1516342
Friday, February 21, 2025 6:05 AM IST
ഊട്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഐടിയുസിയുടെ ആഭിമുഖ്യത്തിൽ ആശാ വർക്കർമാർ ഊട്ടിയിൽ കളക്ടറേറ്റിന് മുന്പിൽ സമരം നടത്തി. പ്രതിവർഷം 20,000 രൂപ ബോണസ് നൽകുക, ശന്പളം വർധിപ്പിക്കുക, താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. വസന്തകുമാരി അധ്യക്ഷത വഹിച്ചു. എ. ബെള്ളി, എ. മുഹമ്മദ് ഗനി, ഹാരി, ലീന, ബോജരാജ്, രഘുനാഥൻ, ബെനടിക് എന്നിവർ പ്രസംഗിച്ചു.