കെഎസ്കെടിയു മാർച്ചും ധർണയും നടത്തി
1515969
Thursday, February 20, 2025 4:53 AM IST
മാനന്തവാടി: കെഎസ്കെടിയു മാനന്തവാടി താലൂക്ക് കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുഴുവൻ കൈവശ ഭൂമിക്കും പട്ടയം നൽകുക, പട്ടികവർഗ വിഭാഗങ്ങൾക്ക് വീട്, ഭൂമി, തൊഴിൽ എന്നിവ ഉറപ്പുവരുത്തുക, നെൽവയൽ, തണ്ണീർത്തട നിയമം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുമായാണ് മാർച്ച് നടത്തി.
ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.ജി. ഗിരിജ, പി.വി. ബാലകൃഷണൻ, കെ.എം. വർക്കി, എ.കെ. ശങ്കരൻ, ജി.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.