തേനീച്ചക്കൂടുകൾ നീക്കാൻ നടപടി വേണമെന്ന്
1515560
Wednesday, February 19, 2025 5:02 AM IST
പുൽപ്പള്ളി: പഴശിരാജ കോളജ് കെട്ടിടത്തിലെ തേനീച്ചക്കൂടുകൾ ക്യാന്പസിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയാകുന്നു. കോളജ് കെട്ടിടത്തിന്റെ പലഭാഗത്തായി ഇരുപതോളം തേനീച്ചക്കൂടുകളാണുള്ളത്.
ചൂട് കൂടിയതോടെ തേനീച്ചക്കൂട് ഇളകുന്നതും തേനീച്ചകൾ ആളുകളെ അക്രമിക്കുന്നതും പതിവായിരിക്കുകയാണ്.
ക്യാന്പസിലെ തേനീച്ചക്കൂടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് കത്ത് നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. ഇതിനോടകം നിരവധി വിദ്യാർഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു.