തെരുവുനായ ആക്രമണം: മൂന്നു പേർക്ക് പരിക്കേറ്റു
1516343
Friday, February 21, 2025 6:05 AM IST
മാനന്തവാടി: നഗര പരിസരങ്ങളിൽ തെരുവുനായ് ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. തോണിച്ചാൽ പൈങ്ങാട്ടിരിയിലെ രേവതി രാജേഷ് (37), തോണിച്ചാലിലെ മനോജ് (50), കല്ലോടിയിലെ ബിന്ദു(47) എന്നിവരെയാണ് നായ ആക്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
മനോജിനു തോണിച്ചാൽ കാരുണ്യനിവാസ് പരിസരത്തും രേവതിക്ക് പൈങ്ങാട്ടിരി വില്ലേജ് ഓഫീസിനു സമീപവും ബിന്ദുവിന് അയിലമൂല പരിസരത്തുമാണ് കടിയേറ്റത്. ഇവർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടി.