കാട്ടാനക്കൂട്ടം ഗതാഗതം തടസപ്പെടുത്തി
1516338
Friday, February 21, 2025 6:05 AM IST
ഊട്ടി: കോത്തഗിരിക്കടുത്ത ചെമ്മനാറെയിൽ റോഡിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം ഗതാഗതം തടസപ്പെടുത്തി. 108 ആംബുലൻസും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കുഞ്ചപ്പന, കോഴിക്കര, മേൽകൂപ്പ്, കോഴിതുറ ഭാഗങ്ങളിൽ കാട്ടാനകൾ ഭീതി പരത്തുകയാണ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.