നിയമന അംഗീകാരം വേഗത്തിലാക്കണം: കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ
1516337
Friday, February 21, 2025 6:05 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകരുടെ നിയമന അംഗീകാരങ്ങൾ വേഗത്തിൽ ആക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നിരവധി വർഷങ്ങളായി ശന്പളം ലഭിക്കാതെ സേവനത്തിൽ തുടരുന്ന ജീവനക്കാരുടെ ദയനീയ അവസ്ഥ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്നും ജീവനക്കാരുടെ ശന്പളക്കുടിശിക തടഞ്ഞുവയ്ക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. സേവനത്തിൽ നിന്ന് വിരമിക്കുന്നവരെയും വിദ്യാഭ്യാസ അവാർഡ് നേടിയവരെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ശരചന്ദ്രനെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. കെ. അഷ്കർ അലി, പി. പ്രേംജിത്ത്, ഇ.സി. ബിജു, ബിനു പോൾ, എൻ.കെ. ജോഷി, കെ.എ. ആന്റണി, പി.ടി. ചന്ദ്രശേഖരൻ, അന്നക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.