ഗൂഡല്ലൂർ മണ്ഡലം ഡിഎംകെ മുന്നണി പ്രതിനിധി സംഗമം നടത്തി
1515974
Thursday, February 20, 2025 4:55 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ നിയോജക മണ്ഡലം ഡിഎംകെ മുന്നണി പ്രതിനിധി സംഗമം ഊട്ടിയിൽ നടന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചു ചേർത്തത്.
ഗൂഡല്ലൂർ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്നും അതിന്റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും നീലഗിരി എംപിയുടെ ഇടപെടലിനെത്തുടർന്നാണ് പ്രശ്നപരിഹാര ശ്രമങ്ങൾ നടന്നു വരുന്നതെന്നും ഡിഎംകെ നേതാക്കൾ യോഗത്തിൽ വിശദീകരിച്ചു. കെ.എം. രാജി അധ്യക്ഷത വഹിച്ചു.
ഡിഎംകെ ജില്ലാ സെക്രട്ടറി ബി.എം. മുബാറക്, നീലഗിരി എംപി എ. രാജ, തമിഴ്നാട് ചീഫ് വിപ്പ് കെ. രാമചന്ദ്രൻ, അഡ്വ. കോശി ബേബി, എൻ. വാസു, എ. മുഹമ്മദ് ഗനി, കെ. സഹദേവൻ, വി.കെ. ഹനീഫ, എൻ.എ. അഷ്റഫ്, ഗോപിനാഥൻ, ശിവരാജ്, ഷാജി ഉപ്പട്ടി, രവികുമാർ, ബോജൻ, ജോർജ്, ലിയാക്കത്തലി,
ഭുവനേശ്വരൻ, നാസറലി, അഡ്വ. എം. ദ്രാവിഡമണി, പരമേശ്കുമാർ, കെ.യു. അഷ്റഫ്, അസൈനാർ, ഇബ്നു, യാസീൻ, ത്വാഹിർ, കുട്ടൻ, ജയ്സൽ, ആലി ഉപ്പട്ടി, രാജേന്ദ്ര പ്രഭു, യാസീൻ തുടങ്ങിയവർ സംബന്ധിച്ചു.