ജുമാമസ്ജിദിനു ശിലയിട്ടു
1516340
Friday, February 21, 2025 6:05 AM IST
മക്കിയാട്: പഴഞ്ചന മഹല്ലിനു നിർമിക്കുന്ന ജുമാ മസ്ജിദിന്റെ ശിലാസ്ഥാപനം നിർമാണക്കമ്മിറ്റി രക്ഷാധികാരി കുനിങ്ങാരത്ത് മമ്മുട്ടി ഹാജി നിർവഹിച്ചു. അലി ദാരിമി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഇതേത്തുടർന്നു ചേർന്ന യോഗം സയ്യിദ് ശിഹാബുദീൻ ഇന്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പഴഞ്ചന സലാഹുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്തലി മൗലവി അധ്യക്ഷത വഹിച്ചു.
കമ്മിറ്റി ജനറൽ സെക്രട്ടറി പി. മുഹമ്മദ്, നാസർ അൽകരാമ, എസ്എംഎഫ് ജില്ലാ പ്രസിഡന്റ് കെ.സി. മമ്മൂട്ടി മുസ്ല്യാർ, മേഖലാ കമ്മിറ്റി പ്രസിഡന്റ് കെ.സി. ആലി, പി.സി. ഉമ്മർ മൗലവി, പി. ഹസൻ മുസ്ല്യാർ, റഫീഖ് ദാരിമി, ഫൈസൽ ദാരിമി, എ.പി. മമ്മുഹാജി, കെ.സി. അസീസ് കോറോം, സി.പി. ഉമ്മർ, അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.