ജിംനേഷ്യത്തിൽ കുഴഞ്ഞു വീണു യുവാവ് മരിച്ചു
1515810
Thursday, February 20, 2025 12:40 AM IST
അന്പലവയൽ: ജിംനേഷ്യത്തിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. കുപ്പക്കൊല്ലി താഴത്തുകവല കുണ്ടുപള്ളിയാലിൽ അഷ്റഫിന്റെ മകൻ സൽമാനുൽ ഫാരിസാണ്(20) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് കുഴഞ്ഞുവീണത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം.