നക്സൽ വർഗീസിന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
1516331
Friday, February 21, 2025 5:59 AM IST
മാനന്തവാടി: നക്സൽ വർഗീസിന്റെ രക്തസാക്ഷിത്വദിനം മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്ളാഗ്) ജില്ലാ കമ്മിറ്റി ആചരിച്ചു.
അനുസ്മരണ സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് അനുകൂല സാന്പത്തിക നയങ്ങളുടെ നടത്തിപ്പുകാർ ആവുകയല്ല കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഫെഡറലിസത്തെ തകർക്കുകയാണ് മോദി സർക്കാരെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഫ്രെഡി കെ. താഴത്ത്, എം.കെ. തങ്കപ്പൻ, പി.കെ. വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. എ.എൻ സലിംകുമാർ സ്വാഗതം പറഞ്ഞു. ടൗണിൽ നടന്ന പ്രകടനത്തിന് എ.എൻ. സലിംകുമാർ, മണി, ജോർജ്, അനൂപ് എന്നിവർ നേതൃത്വം നൽകി.