ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ക്ലസ്റ്ററുകൾക്ക് സബ്സിഡി അനുവദിക്കണം: സിഒഎ
1515558
Wednesday, February 19, 2025 5:02 AM IST
കൽപ്പറ്റ: കേബിൾ ടിവി ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ക്ലസ്റ്ററുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സബ്സിഡി അനുവദിക്കണമെന്ന് മുട്ടിൽ കോപ്പർ കിച്ചണ്‍ ഓഡിറ്റോറിയത്തിൽ ചേർന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ്ഇബി പോസ്റ്റുകളുടെ വാടക കുറയ്ക്കുക, ജില്ലയിലെ രൂക്ഷമായ വന്യമ്യഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഈ വർഷം ടൂറിസം മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ബിജു ജോസ് പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിജു ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. അഷ്റഫ് റിപ്പോർട്ടും ട്രഷറർ സി.എച്ച്. അബ്ദുള്ള വരവുചെലവ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കാസിം റിപ്പണ്‍, കണ്‍വീനർ അബ്ദുൾഅസീസ്, ജില്ലാ കമ്മിറ്റിയംഗം ജോമേഷ് എന്നിവർ പ്രസംഗിച്ചു.
പൊതുചർച്ചയിൽ കെസിസിഎൽ ചെയർമാൻ കെ. ഗോവിന്ദൻ, സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മൻസൂർ, കെസിസിഎൽ ഡയറക്ടർ അനിൽ മംഗലത്ത് എന്നിവർ പങ്കെടുത്തു.