ക​ൽ​പ്പ​റ്റ: കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ ക​ർ​ഷ​ക​ൻ പാ​തി​രി​യ​ന്പം ക​ണ്ണ​ന് വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 25,000 രൂ​പ അ​നു​വ​ദി​ച്ചു. സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ അ​ജി​ത് കെ. ​രാ​മ​ൻ എ​ഫ്ഡി​ഐ​യി​ൽ​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ഈ ​തു​ക​യ്ക്കു​ള്ള ചെ​ക്ക് ക​ണ്ണ​ന് ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എം.​കെ. രാ​ജീ​വ് കൈ​മാ​റി. ക​ണ്ണ​ൻ പാ​തി​രി​യ​ന്പ​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്ത 1,200 വാ​ഴ​ക​ളി​ൽ ആ​യി​രം എ​ണ്ണ​മാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്.